2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

അനര്‍ത്ഥം

സ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ കോളാമ്പി പൂ മരത്തിനു ചുവട്ടില്‍ ഞാനും അവളുമിരുന്നു. ഇടക്കെയ്പ്പോഴോ തുളുമ്പി വന്ന വിതുമ്പലുകള്‍ കണ്ട് നീണ്ട നഖങ്ങളാല്‍ കോറി കൊണ്ട് എന്നെ അവള്‍ സമാധാനിപ്പിച്ചു. ഒരു തണല്‍ കണ്ട ആശ്വാസത്തോടെ അവളോട്‌ കൂടുതല്‍ അടുത്തിരിക്കാന്‍ ഒരുങ്ങുമ്പോള്‍ അതിലെ വന്നെത്തി നോക്കിയ കണ്ടന്‍ പൂച്ചയുടെ പിന്നാലെ അവള്‍ എന്നില്‍ നിന്നും കുതറിയോടി............................
..............................................................................................

എന്‍റെ കൊച്ചു കുറിഞ്ഞി പൂച്ച 

2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

കണ്ണികള്‍

ചേതന

എവിടെയാണ് നീ ..

ഏതു വനാന്തരങ്ങളിലേക്കാണ് 
മനസ്സിന്റെ കടിഞ്ഞാണും 
പൊട്ടിച്ച് പ്രണയമെന്ന കറുത്ത 
കുതിര പാഞ്ഞൊളിച്ചത് ...

പൊയ് പോയ നല്ല നാളുകളുടെ 
തളിരില തുമ്പും അയവിറക്കി 
ഒരു വേള , ആ കറുത്ത കുതിര 
ഏതെങ്കിലും ലായത്തില്‍
കുളംമ്പടിക്കുന്നുണ്ട് എന്നെങ്കിലും 
അറിഞ്ഞിരുന്നുവെങ്കില്‍..

കിനാവിന്റെ ചാരത്ത്

സ്നേഹ ചിരാത്

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ജവാന്റെ മകൻ

വരച്ചു തീർത്ത ഭാരത മാതാവിന്റെ ഉച്ചിയിലെ മുല്ല പൂവുകൾക്ക് ചുവപ്പ് നിറം ചാലിച്ചു. ത്രിവർണ്ണ പതാകയുമേന്തി നില്ക്കുന്ന സ്ത്രീ രൂപത്തിൽ പെൻസിൽ കൊണ്ടു മിനുക്കിയെടുത്ത അതേ വരണ്ട ചിരിയായിരുന്നു എനിക്കപ്പോൾ .
മുള്ളൻ പന്നിയുടെ മുള്ളിൽ കടഞ്ഞെടുത്ത പെയിന്റിംഗ് ബ്രഷ് മട്പോടെ ഗ്ളാസ്സിലെ വെള്ളതില്ലിട്ടു പതിയെ കാവി പൂശിയ പഴയ നിലത്തു നിന്നും എഴുനേൽ ക്കുമ്പോൾ കണ്ടു , എന്റെ ഭാരത മാതാവിലേക്കും തുറിച്ചു നോക്കി അല്പം ദൂരെ ചൂരൽ കസേരയിൽ
കഷണ്ടി തലയിലൂടെ വിരലുകളോടിച്ച് ...
ഭാരത മാതാവിന്റെ ഉച്ചിയിലെ മുല്ല പൂവുകളിൽ ഞാൻ ചാലിച്ച അതേ നിറം ആ കണ്ണുകൾ ഏറ്റു വാങ്ങാൻ തുടങ്ങിയപ്പോൾ കാൻവാസിലെ മുല്ല പൂവുകൾക്ക് വെള്ള നിറം ചാലിക്കുന്ന തിരക്കിലായിരുന്നു ഞാൻ .
പുതുതായി രണ്ടു വെള്ള മുല്ല മൊട്ടുകൾ കൂടി എന്റെ ബ്രഷിലൂടെ തിടുക്കത്തിൽ ഭാരത മാതാവിന്റെ തലയെ അല്ങ്കരിച്ചപോൾ , ആ കണ്ണുകളിലെ ചുവപ്പ് നിറം മായുന്നതും ഒരു ചെറു നിശ്വാസത്തോടെ കസേരയിലേക്ക് ചായുന്നതും ഞാനറിഞ്ഞു.