2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

കുട്ടിക്കാലം


എഫ് ബി കുട്ടനും 'ബെര്‍ത്ത്‌ ഡേ' യും


മലയാളം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം എഫ് ബി കുട്ടനു തിരക്കോട് തിരക്കായിരുന്നു. മനസ്സില്‍ മൊട്ടിട്ട പല ആശയങ്ങളും കഥയും കവിതകളുമായി പൂവായ് വിരിഞ്ഞു. മുമ്പ് മുട്ടി വിളിച്ചപ്പോള്‍ കൊട്ടിയടക്കപെട്ട പല വാതിലുകളും പതിയെ എങ്കിലും മലര്‍ക്കെ തുറക്കാന്‍ തുടങ്ങി. പല സുന്ദരികളും ഇന്‍ ബോക്സിലും പബ്ലികിലും പുകഴ്ത്തിയപ്പോള്‍ എഫ് ബി കുട്ടന്‍ രോമാന്ജ പുളകിതനായി.
കാലങ്ങള്‍ക്ക് മുന്നേ അയച്ച പല റികൊസ്റ്റുകളും സ്വീകരിക്കപ്പെട്ടു. ഇതിനെല്ലാം പുറമേയായിരുന്നു തന്നെ അത്ഭുതപെടുത്തി കൊണ്ട് പുറം കാലുകൊണ്ട്‌ തട്ടി തെറിപ്പിച്ച പലരും ഇന്ന് തന്നെ ഫോളോചെയ്യുന്നുണ്ടെന്ന സത്യം അവന്‍ മനസ്സിലാക്കിയത്. തന്നെ പിന്തുടര്‍ന്ന അവരെ ആഡ് ലിസ്റ്റിലേക്ക് വലിച്ചിട്ടു പ്രതികാരം ചെയ്തു. പലപ്പോഴും തിരക്കുകളില്‍ ഈ സുന്ദരിക്ക് കൊടുക്കേണ്ട സന്ദേശം മറ്റേ സുന്ദരിക്ക് കൊടുത്തു 'പെട്ട് ' പോവാറണ്ടെങ്കിലും അതില്‍ നിന്നെല്ലാം തല ഊരിയെടുത്തു മാനം സംരക്ഷിക്കാനുള്ള എഫ് ബി കുട്ടന്‍റെ മിടുക്ക് എടുത്തു പറയേണ്ടതാണ്. എന്നാലും പലപ്പോഴും മലയാളംആപ്പ് വെച്ച് കളിച്ചപ്പോള്‍ അത് ഇങ്ങനെ ഒരു ആപ്പായി മാറും എന്നു സ്വപ്നേപി അവന്‍ വിജാരിചിരുന്നില്ല. ആഡ് ലിസ്റ്റില്‍നിന്നും കൊഴിഞ്ഞു പോയ എണ്ണം പറഞ്ഞ രണ്ടുമൂന്നു സുന്ദരിമാരുടെ തിരോധാനത്തിനു പിന്നില്‍ മലയാളം ആപ്പിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നറിഞ്ഞപ്പോള്‍ കണ്ണു കലങ്ങി പോയി.
ജോലി എല്ലാം കഴിഞ്ഞു എഫ് ബി കുട്ടന്‍ ഒരു കവിതയില്‍ മുഴുകി എഴുതി കൊണ്ടിരിക്കുമ്പോള്‍ 'ണിം' എന്ന ശബ്ദംകേട്ട് എത്തി നോക്കി. പരിഭവം നടിച്ചു
ഒരു മഞ്ഞ ഐക്കണ്‍ മുന്നില്‍ എഴുന്നേറ്റു നില്‍ക്കുന്നു..എഫ് ബി മൈതാനത്തു ഓടി നടന്നു ലൈക് അടിച്ചു കളിക്കുന്ന കറുത്ത സുന്ദരി!.. ഇതെന്തപ്പാ.. ഇങ്ങനെ എന്ന് പ്ലിങ്ങസ്യാ നില്‍ക്കുമ്പോള്‍.. ദേ വരുന്നു.. മന്‍ഗ്ലീഷില്‍.. 'എനിക്കൊന്നും ഇല്ലേ?.. .. എഫ് ബി കുട്ടന്‍റെ മനസ്സില്‍ ഒരായിരം ലഡ്ഡു വര്‍ണ്ണകുട ചൂടി മാനത്തേക്ക് പറന്നു. 
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ .. പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.. സുന്ദരിയുടെ പ്രൊഫൈല്‍ പിക് ലേക്ക് ഇടം കണ്ണിട്ടു നോക്കുന്നതോടൊപ്പം വലം കണ്ണിലൂടെ കിസ്സ്‌ ഐക്കണ്‍സ് തിരയുകയായിരുന്നു എഫ് ബി കുട്ടന്‍ ‍. കിസ്സ്‌ ഐക്കണ്‍സിന്‍റെ പല വെര്‍ഷനുകള്‍ ഒറ്റ സെക്കണ്ടിനുള്ളില്‍ ആ മെസ്സേജ് ബോക്സില്‍ തിങ്ങി ഞെരുങ്ങിയപ്പോള്‍ സുന്ദരി വീണ്ടും.. 'എന്‍റെ ബെര്‍ത്ത്‌ ഡേ ആണ്.. എന്നെ ഒന്ന് വിഷ് ചെയ്തത് പോലും ഇല്ല .. എന്നും പറഞ്ഞു 'ഹും' എന്ന് തോന്നിപ്പിക്കുന്ന അടുത്ത ഒരു മഞ്ഞ ഐക്കണ്‍ കൂടി എഫ് ബി കുട്ടന്‍റെ മുഖത്തോട്ടു ആഞ്ഞു ഒരേറ്.
മംഗള്‍യാന്‍റെ പിന്നാലെ മണം പിടിച്ചു പോയ ലഡ്ഡു അതേ വേഗതയില്‍ കുത്തനെ വന്നു മണ്ടയിലിടിച്ചു ചിന്നിച്ചിതറി. സത്യം പറഞ്ഞാല്‍ എഫ് ബി കുട്ടന്‍റെ പതിവ്, ലോഗ്ഗ് ഇന്‍ ചെയ്‌താല്‍ ആദ്യം ചെയ്യുന്നത്
ജനമദിനമാഘോഷിക്കുന്ന അന്നത്തെ സുന്ദരികള്‍ക്കു കയ്യില്‍ പൂവ് പിടിച്ചു നില്‍ക്കുന്ന ഒരു ഐക്കണിനോടൊപ്പം ഒരു ഡയലോഗും ഫിറ്റ്‌ ചെയ്ത് വിടുകയെന്നുള്ളതായിരുന്നു. എന്നാല്‍ മലയാളം ആപ്പ് ഇന്‍സ്റ്റോള്‍ 
ചെയ്ത ശേഷം ജനമദിന ആശംസകള്‍ കൈപറ്റിയ തരുണീമണികള്‍ യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക്‌ ലിസ്റ്റിലേക്ക് ഉന്തി തള്ളിവിടുന്നത് എന്തിനാണ് എന്നറിയാതെ സങ്കടം തിങ്ങി വിങ്ങി കവിതകളിലൂടെ അണപൊട്ടി ഒഴുകുമ്പോളിതാ ഒരു സുവര്‍ണ്ണാവസരം മാടി വിളിക്കുന്നു. ഒട്ടും അമാന്തിക്കാതെ ആശംസ കൈമാറി. ഫ്ലവര്‍ ഐക്കണ്‍ ഒരു ഭാഗ്യമില്ലാത്ത നമ്പര്‍ ആണെന്ന് കരുതി ഇപ്രാവശ്യം അവനത് കൂടെ വിട്ടില്ല. ആശംസ സുന്ദരിയുടെ ഇന്‍ ബോക്സില്‍ ചെന്ന് കയറിയതും നെറ്റ് കണെക്ഷന്‍ പോയതും ഒരുമിച്ചായിരുന്നു. ഒരു നൂറു തെറിയെങ്കിലും പോയ നെറ്റിനെ മനസ്സില്‍ എഫ് ബി കുട്ടന്‍ വിളിച്ചിട്ടുണ്ടാവും. അതെങ്ങാനും നെറ്റ് കേട്ടിരുന്ന്നെകില്‍ ....
വീണ്ടും പറയാതെ പോയ നെറ്റിനെ കുറിച്ചെഴുതിയാലോ എന്ന് തിങ്കിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഇന്‍ ബോക്സില്‍ മെസ്സേജ് വന്ന 'ണിം' എന്ന ശബ്ദം കേട്ട പാതി കേള്‍ക്കാത്ത പാതി കവിതയെല്ലാം തട്ടി തെറിപ്പിച്ചു സുന്ദരിയുടെ ഇന്‍ബോക്സിലേക്ക് എഫ് ബി കുട്ടന്‍ എടുത്തുചാടിയതും 'phaa'എന്ന് ഇംഗ്ലീഷില്‍ ഒരാട്ട്‌ കിട്ടിയതും ഒരുമിച്ചായിരുന്നു. നേരത്തെ നെറ്റ് കണക്ഷന്‍ തന്നെ വിട്ടുപോയപ്പോള്‍ മനസ്സില്‍ പറഞ്ഞ തെറി പതിന്മടങ്ങായി തിരിച്ചു കിട്ടി.
ആ ഷോക്കില്‍ നിന്നും മുക്തനായി, എന്തിനായിരുന്നു ഈ പുകിലെന്നറിയാന്‍ പതിയെ വിറയ്ക്കുന്ന കൈകളോടെ സ്ക്രോള്‍ അപ്പ്‌ ചെയ്തു നോക്കി.. ആഹ വെറുതെ അല്ല .. ജന്മദിനമാഘോഷിക്കുന്ന സുന്ദരികള്‍ മുഴുവന്‍ തന്നെ ബ്ലോക്കി പാകിസ്ഥാന്‍ ബോര്‍ഡെറിലേക്ക് വിടുന്നത് എന്ന് എഫ് ബി കുട്ടനു ഇപ്പോള്‍ മനസ്സിലായി.. ആ തിരിച്ചറിവില്‍ വെറുത്തുപോയതാണ് ഈ മലയാളം ആപ്പിനോടും '' അപ്പി '' ബെര്‍ത്ത്‌ ഡേയും!
suneer ali aripra

കുരുത്തം കെട്ടത്


2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

രാപ്പാടിയും ചിത്ര ശലഭവും

പ്രിയ സുഹൃത്തും കവിയുമായ ഉണ്ണി ജി Ks Unni Unni Kpz മനോഹരമായ ശബ്ദത്തില്‍ രാപ്പാടിയും ചിത്ര ശലഭവും എന്ന എന്‍റെ കവിത ചൊല്ലുന്നു.

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഓര്‍മ്മ

manassakam മനസ്സകം

പ്രിയ സുഹൃത്തും കവിയുമായ ഉണ്ണി ജി Ks Unni Unni Kpz മനോഹരമായ ശബ്ദത്തില്‍ മനസ്സകം എന്ന എന്‍റെ കവിത ചൊല്ലുന്നു.
..

രാപ്പാടിയും..ചിത്ര ശലഭവും..