2014, മേയ് 15, വ്യാഴാഴ്‌ച

ഈയിടെ ഉറക്കത്തിന്ടയിൽ കവിത വന്നു മുട്ടി വിളിക്കുന്നു. ഉറക്കത്തിന്റെ ആലസ്യത്തിൽ ആാ.. രാവിലെ എഴുതാമെന്നു കരുതും. രാവിലെ എണീറ്റ മുതൽ ആ ദിവസം തീരുന്ന വരെ എത്ര ആലോജിചാലും ആ വരികൾ മനസ്സിലേക്ക് തിരിച്ചു പിടിക്കാൻ പറ്റുന്നില്ല. എന്നാൽ പിന്നെ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതി തലയിണക്കടിയിൽ ഒരു നോട്ടു ബോക്കും പേനയും വെച്ചാണ് ഇന്നലെ കിടന്നത് തന്നെ.
ദെ.. കിടന്നു രണ്ടു മണിക്കൂർ കഴിഞ്ഞു കാണും അവൾ വന്നു മുട്ട് തുടങ്ങി. നമ്മുടെ കവിത. മുട്ട് അതി കഠിന മായപ്പോൾ ... സിനിമയിൽ നായകന് ശബ്ദ മുണ്ടാക്കാതെ പില്ലോക്കടിയിൽ നിന്നും തോക്കെടുക്കന്ന പോലെ പതിയെ പേനയും കിത്താബും എടുത്തു. പിന്നെ ഒന്ന്നും ചിന്തിച്ചില്ല.
കിടക്കയിൽ കിടന്നു തന്നെ എഴുത്തോടെഴുത്തു. അവസാനം പേന ഞാൻ പറയുന്നത് കേള്ക്കാതെ ബെഡ് ലേക്ക് ഇറങ്ങി എഴുതാൻ തുടങ്ങിയപ്പോൾ , നാളെ FB യിൽ കിട്ടുന്ന ലൈക്കുകളും സ്വപനം കണ്ടു ഞാൻ ഉറങ്ങി.
രാവിലെ ഉണര്ന്നു നോട് ബുക്കിൽ നോക്കിയപ്പോൾ എന്റെ കണ്ണ് തള്ളി പോയി. ഉറക്ക പിച്ചിൽ ഇന്നലെ രാത്രി എഴുതിയ രൂപവും ഭാവവും ഇല്ലാത്ത ഒരായിരം വാകുക്കളെന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഈ വരികൾ ഒരു കവിത പോലെ തോനിചില്ലന്കിലും എനിക്ക് സങ്കടം തോന്നുമായിരുനില്ല എഴുതിയ എനിക്ക് പോലും വായിക്കാൻ പറ്റാത്ത മലയാളവുമായി യാതൊരു പുല ബന്ധം പോലും ഇല്ല്ലാത്ത പുതിയ ഒരു ലിപി .
NB: ഇത് ബംഗാളിയോ നേപ്പാലിയോ ഫിലിപിന്സു കാരുടെ താഗാലുവും അല്ലാന്നു കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്നാട്ടുകാരോട് കാണിച്ചു കൊടുത്ത് ഉറപ്പു വരുത്തിയിട്ടുണ്ട് ... 
എന്നെ സമ്മതിക്കണം അല്ലെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ