2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ജവാന്റെ മകൻ



വരച്ചു തീർത്ത ഭാരത മാതാവിന്റെ ഉച്ചിയിലെ മുല്ല പൂവുകൾക്ക് ചുവപ്പ് നിറം ചാലിച്ചു. ത്രിവർണ്ണ പതാകയുമേന്തി നില്ക്കുന്ന സ്ത്രീ രൂപത്തിൽ പെൻസിൽ കൊണ്ടു മിനുക്കിയെടുത്ത അതേ വരണ്ട ചിരിയായിരുന്നു എനിക്കപ്പോൾ .
മുള്ളൻ പന്നിയുടെ മുള്ളിൽ കടഞ്ഞെടുത്ത പെയിന്റിംഗ് ബ്രഷ് മട്പോടെ ഗ്ളാസ്സിലെ വെള്ളതില്ലിട്ടു പതിയെ കാവി പൂശിയ പഴയ നിലത്തു നിന്നും എഴുനേൽ ക്കുമ്പോൾ കണ്ടു , എന്റെ ഭാരത മാതാവിലേക്കും തുറിച്ചു നോക്കി അല്പം ദൂരെ ചൂരൽ കസേരയിൽ
കഷണ്ടി തലയിലൂടെ വിരലുകളോടിച്ച് ...
ഭാരത മാതാവിന്റെ ഉച്ചിയിലെ മുല്ല പൂവുകളിൽ ഞാൻ ചാലിച്ച അതേ നിറം ആ കണ്ണുകൾ ഏറ്റു വാങ്ങാൻ തുടങ്ങിയപ്പോൾ കാൻവാസിലെ മുല്ല പൂവുകൾക്ക് വെള്ള നിറം ചാലിക്കുന്ന തിരക്കിലായിരുന്നു ഞാൻ .
പുതുതായി രണ്ടു വെള്ള മുല്ല മൊട്ടുകൾ കൂടി എന്റെ ബ്രഷിലൂടെ തിടുക്കത്തിൽ ഭാരത മാതാവിന്റെ തലയെ അല്ങ്കരിച്ചപോൾ , ആ കണ്ണുകളിലെ ചുവപ്പ് നിറം മായുന്നതും ഒരു ചെറു നിശ്വാസത്തോടെ കസേരയിലേക്ക് ചായുന്നതും ഞാനറിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ